Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണ്.

സനൽകുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം:

‘‘അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടു മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചു എന്ന ആരോപണവും ഉന്നയിച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്.

ഞാൻ തന്നെ എനിക്ക് വേണ്ടി വാദിച്ച് തെളിയിക്കേണ്ട ഒന്നല്ല സത്യം. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ ക്ഷതങ്ങൾ ഏൽക്കാൻ ഞാൻ തയാറാണ്.

എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് എന്നെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയാണെന്നാണ് വെളിവാകുന്നത്.

അത് എല്ലാ നിയമ സംഹിതകൾക്കും വിരുദ്ധമായിരുന്നു. എനിക്ക് ശവക്കുഴി തോണ്ടാനോ എന്റെ ജീവൻ അപഹരിക്കാനോ വേണ്ടിയുള്ള നികൃഷ്ടമായൊരു പദ്ധതി ആയിരുന്നു അത്. പക്ഷേ ഭാഗ്യവശാൽ എന്റെ ഫെയ്സ്ബുക് ലൈവ് അവരുടെ പ്ലാൻ തകർത്തു.

അന്ന് അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽനിന്നു തന്നെ ജാമ്യം നേടണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സർവീസ് റിവോൾവർ കാട്ടി എന്നെ ഭീഷണിപ്പെടുത്തി.

ഞാൻ മരണത്തെ ഭയപ്പെട്ടില്ല. ഞാൻ എന്റെ വാശിയിൽ ഉറച്ചു നിന്നപ്പോൾ ഒടുവിൽ അവർക്കെന്നെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു, അങ്ങനെ എനിക്ക് ജാമ്യം ലഭിച്ചു.

എന്റെ മൊബൈൽ ഫോണുകൾ അവർ കസ്റ്റഡിയിലെടുത്ത് എന്റെ ഗൂഗിൾ അക്കൗണ്ടും സോഷ്യൽമീഡിയയും ഹാക്ക് ചെയ്ത് സെറ്റിങ്സ് മാറ്റിയത് കാരണം എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോടു പറയാൻ എനിക്ക് കഴിഞ്ഞില്ല (എന്റെ ഫോണുകൾ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്).

ഞാൻ വിളിച്ചു പറയുന്ന സത്യങ്ങൾ കേട്ടിട്ട് എന്റെ ചില സുഹൃത്തുക്കൾ പോലും ഞാൻ ഒരു മനോരോഗിയാണെന്ന് പറയുകയുണ്ടായി.

കഴിഞ്ഞ രണ്ട് വർഷത്തെ എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ കേരളത്തിലെ ഒരു മാഫിയയെക്കുറിച്ചും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഞാൻ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും.

സമൂഹമാധ്യമങ്ങളിൽനിന്നു ഞാൻ അകന്നു നിന്ന രണ്ട് മാസത്തിനിടെ എന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തിൽ സംഭവിച്ചു.

ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരെ അപകടത്തിലാക്കുന്ന ഒരു സ്ഥിതിയാണിന്ന് ഉള്ളതെന്ന് ജനങ്ങൾക്കറിയാം. ശബ്ദമുയർത്തുന്ന പലരുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തുകയാണ്.

സർക്കാരിന്റെ പൊയ്മുഖം സംരക്ഷിക്കാൻ പൊലീസിനെ ഒരു മറയുമില്ലാതെ കളിപ്പാവകളായി ഉപയോഗിക്കുകയാണ്. എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണ്. എനിക്കെല്ലാവരെയും ഇപ്പോൾ നന്നായി മനസ്സിലായി.

കാലങ്ങളായി വായ് മൂടിക്കെട്ടി ജീവിക്കുന്നവർക്കെതിരെ ശബ്ദമുയർത്തുന്നവരെ നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഈ സമൂഹത്തെ ആർക്കും സഹായിക്കാനാകില്ല.’’

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...