Tuesday, October 3, 2023

കടുവകളിലെ രാജന്‍; പ്രായംകൂടിയ കടുവയ്ക്ക് വിട

സംരക്ഷണകേന്ദ്രങ്ങളില്‍ ജീവിച്ചിരുന്നതില്‍ വെച്ച് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കടുവയ്ക്ക് വിട നല്‍കി രാജ്യം. പശ്ചിമബംഗാളിലെ ദക്ഷിണ ഖൈര്‍ബാരിയിലെ കടുവ സംരക്ഷണ കേന്ദ്രത്തിലായിരുന്നു രാജ എന്ന ബംഗാള്‍ കടുവയുടെ അന്ത്യം. 25 വയസ്സും 10 മാസവും പ്രായമുള്ള കടുവ ജൂലായ് 11 ന് രാവിലെ മൂന്നുമണിയോടെയാണ് അവസാന ശ്വാസമെടുത്തത്. രാജ്യത്തിന്റെ അഭിമാനമായിരുന്ന രാജ ഇനിയില്ലെന്നത് ദുഃഖകരമാണെന്നും, എന്നും ഓര്‍മയിലുണ്ടാകുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തു.2008-ല്‍ ഒരു മുതലയുടെ ആക്രമണത്തെ തുടര്‍ന്ന് പിന്‍കാലുകളിലൊന്നിന് പരിക്കേറ്റ കടുവ, കൃത്രിമ കാലിന്റെ സഹായത്താലാണ് ജീവിച്ചിരുന്നത്. തുടര്‍ന്നാണ് 12 വയസ്സുള്ള രാജയെ ഖൈര്‍ബാരി സംരക്ഷണ കേന്ദ്രത്തിലേക്കെത്തിക്കുന്നത്.

Vismaya News Live Tv

Latest Articles