Connect with us

Hi, what are you looking for?

KERALA NEWS

വി ഡി സതീശനെ വിമർശിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

ആർ.എസ്.എസിന്‍റെ പിന്തുണയോടെ ഈ നിയമസഭയ്ക്കുള്ളിൽ ഏതെങ്കിലും യു.ഡി.എഫ് അംഗം എത്തിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇതിന് മറുപടിയെന്നോണം മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് തൊട്ടുപിറകിലിരിക്കുന്ന വിഷ്ണുനാഥ് എങ്ങനെയാണ് നിയമസഭയിലെത്തിയതെന്ന് മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

ആർഎസ്എസുകാരുടെ പിന്തുണയോടെയാണ് വി ഡി സതീശൻ രണ്ട് തവണ നിയമസഭ കണ്ടതെന്ന് ആർഎസ്എസ് പ്രവർത്തകൻ ആർ വി ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇതിന് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അതിന്‍റെ ഭാഗമായാണ് കള്ളക്കഥകൾ ഉയർത്തി സഭയ്ക്കുള്ളിൽ പ്രകടനം നടത്തിയതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...