‘ഗുഡ് ലക്ക് ജെറി’യുടെ ട്രെയിലർ റിലീസ് ചെയ്തു. ജാൻവി കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, നയൻതാര ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജയ കുമാരി ജെറി എന്നാണ് ജാൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിൽപെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് റിലീസ് ചെയ്യും.
ഓയ് ലക്കി ലക്കി ഓയ്’, ‘അഗ്നിപത്’ തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എൽ. റായ് നിർമാണം. ദീപക് ഡോബ്രിയാൽ, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗുഡ് ലക്ക് ജെറിയ്ക്ക് പുറമെ മിലി എന്ന സിനിമയും ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദേശീയ പുരസ്കാരം നേടിയ മലയാളം ചിത്രം ഹെലന്റെ റീമേക്കാണ് മിലി. ബോണി കപൂർ ആണ് നിർമാണം.
You must be logged in to post a comment Login