ജനപ്രിയ ചെറു എസ്‍യുവി നെക്സോണിന് പുതിയ വകഭേദം അവതരിപ്പിച്ച് ടാറ്റ. എക്സ് എം പ്ലസ് (എസ്) എന്ന വകഭേദമാണ് അവതരിപ്പിച്ചത്. പെട്രോൾ മാനുവൽ ഓട്ടമാറ്റിക്, ഡീസൽ മാനുവൽ ഓട്ടമാറ്റിക് ഓപ്ഷനുകളിൽ പുതിയ മോഡൽ ലഭിക്കും. പെട്രോൾ മാനുവൽ പതിപ്പിന് 9.75 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 10.40 ലക്ഷം രൂപയും ഡീസൽ മാനുവലിന് 11.05 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.70 ലക്ഷം രൂപയുമാണ് വില. നിലവിലെ എക്സ് ഇസഡ് വകഭേദത്തിന് പകരമാണ് പുതിയ മോഡൽ.
പ്രാരംഭവിലയില്‍ കാല്‍ഗറി വൈറ്റ്, ഡേടോണ ഗ്രേ, ഫ്‌ളെയിം റെഡ്, ഫോളിയാഷ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ നെക്സണ്‍ എക്‌സ് എം പ്ലസ് (എസ്) ലഭിക്കും. ഇലക്ട്രിക് സണ്‍റൂഫ്, ആഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ സഹിതമുള്ള 7 ഇഞ്ച് ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ൻമെന്റ് സിറ്റം, 4 സ്പീക്കര്‍ സംവിധാനം, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, റിയര്‍ എസി വെന്റുകള്‍, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ് ലാംപുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയുണ്ട്.