Connect with us

Hi, what are you looking for?

KERALA NEWS

പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐ

പാർട്ടി നയത്തിൽ മാറ്റമില്ലാതെ തുടരാനാണ് സി.പി.ഐയുടെ തീരുമാനം. 24-ാമത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന സി.പി.ഐയുടെ രാഷ്ട്രീയ പ്രമേയം നിലവിലെ രാഷ്ട്രീയ നയം തുടരുക എന്നതാണ്.

ഇടത് ഐക്യം ശക്തിപ്പെടുത്താനും പ്രമേയം നിർദ്ദേശിക്കുന്നു. അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നത് തുടരും. പ്രമേയത്തിൽ കോൺഗ്രസിന്‍റെ പേർ പരാമർശിച്ചിരുന്നില്ല. 24-ാമത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ന്യൂഡൽഹിയിൽ ചേർന്ന ദേശീയ നേതൃയോഗം അംഗീകാരം നൽകി.

സിപിഐയുടെ അംഗത്വത്തില്‍ വര്‍ധനയുണ്ടായി. കേരളത്തില്‍ പതിനായിരത്തോളം വര്‍ധന ഉണ്ടായി. ദേശീയ തലത്തില്‍ മുപ്പത്തിനായിരത്തോളം അംഗങ്ങളുടെ വര്‍ധനവുണ്ടായെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...