Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ഇബിയിൽ വിളിച്ച് ചീത്ത പറഞ്ഞു; ഫോണിന് മറുപടി നൽകാൻ ശിക്ഷ നൽകി പോലീസ്

പിറവം: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചയാൾക്കുള്ള ശിക്ഷ ഓഫീസിൽ ഫോൺ എടുക്കാനുള്ള ചുമതല. മേമുഖം സ്വദേശി സുജിത്തിനാണ് സെക്ഷൻ ഓഫീസിൽ ഫോണിന്‍റെ ചുമതല നൽകിയത്. നേരത്തെ പിറവം സെക്‌ഷനു കീഴിലാണു മേമുഖം ഉൾപ്പെടുന്ന മണീട് പ‍ഞ്ചായത്ത് പ്രദേശം ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ഇവിടുത്തെ വൈദ്യുതി വിതരണം താറുമാറായിരുന്നു. തുടർന്നാണ് സുജിത്ത് ഓഫീസിലേക്ക് വിളിച്ചത്. ശല്യം രൂക്ഷമായതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ പൊലീസിൽ അറിയിച്ചു. ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. നിയമനടപടികൾ തുടരുന്നതിനു താൽപര്യമില്ലെന്ന് പറഞ്ഞതോടെയാണ് ഫോണിനു മറുപടി നൽകുന്ന ചുമതല പൊലീസ് ഇയാളെ ഏൽപ്പിച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...