Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പുതിയ മദ്യശാലകള്‍ക്ക് അനുമതി; കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി നൽകി. 243 പുതിയ പ്രീമിയം വാക് ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. നിലവിലെ 267 ൽ നിന്ന് ഔട്ട്ലെറ്റുകളിൽ രണ്ട് മടങ്ങ് വർദ്ധനവുണ്ടാകും.

175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്. പുതിയ ഔട്ട്ലെറ്റുകളിൽ ഭൂരിഭാഗവും തൃശൂരിലാണ്. തൃശൂരിൽ 28 പുതിയ ഔട്ട്ലെറ്റുകൾ തുറക്കും. തിരുവനന്തപുരത്ത് 27 ഔട്ട്ലെറ്റുകളും തുറക്കും. കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കുറവ്. ഏഴ് ഔട്ട് ലെറ്റുകൾ വീതമാണ് ഇവിടെ തുറക്കുക.

നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ബെവ്കോയുടെ നിർദ്ദേശം പരിഗണിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...