Monday, August 8, 2022

‘വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം’

എം.എം മണി നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലിംഗസമത്വത്തിന് തുറന്ന ചർച്ചയും സംവാദവും അനിവാര്യമാണ്. കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആനി രാജ ന്യൂഡൽഹിയിൽ പറഞ്ഞു.

എം എം മണി വിഷയത്തിൽ അർഹിക്കുന്ന പ്രതികരണമാണ് പാർട്ടി നൽകിയിരിക്കുന്നത്. കൂടുതൽ നേതാക്കൾ പ്രസ്താവനകൾ നടത്തേണ്ട ആവശ്യമില്ലെന്നും ആനി രാജ പറഞ്ഞു. പാർട്ടിയെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. കോൺഗ്രസ് പറയുന്നത് പോലെയല്ല സി.പി.ഐ പ്രവർത്തിക്കുന്നത്. സി.പി.ഐയെ ഓർത്ത് കെ.സി വേണുഗോപാൽ കരയേണ്ട ആവശ്യമില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles