തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയും ബോളിവുഡിലെത്തുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യുടെ നാഗ ചൈതന്യയുടെ ലുക്ക്പു റത്തുവിട്ടിരിക്കുകയാണ്. ആമിര്‍ ഖാൻ നായകനായ ചിത്രത്തിൽ ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ അഭിനയിക്കുന്നത്. മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് നാഗ ചൈതന്യയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.
You must be logged in to post a comment Login