ഷെയിന്‍ നിഗം ചിത്രം ബര്‍മുഡയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. മധുശ്രീ നാരായണൻ ആലപിച്ച “നീ ഒരിന്ദ്രജാലമേ” എന്ന ഗാനം നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേഷ് നാരായൺ ആണ്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിൽ എത്തും.
ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ രചന കൃഷ്ണദാസ് പങ്കിയുടേതാണ്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൻ എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
You must be logged in to post a comment Login