Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ആറ്റിങ്ങൽ പട്ടണത്തിലെ വൺവേ സംവിധാനം പരിഷ്കരിക്കുന്നു ഒ. എസ് അംബിക എം.എൽ.എ ആറ്റിങ്ങൽ

പട്ടണത്തിലെ വൺവേ സംവിധാനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദേശീയപാതയിൽ കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി നടവരെയുള്ള ഭാഗത്ത്‌ ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടുവാനും പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്തേക്ക് രണ്ടു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ വാഹനഗതാഗതം അനുവദിക്കുവാനും യോഗത്തിൽ ധാരണയായി. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 15, 16,17 തീയതികളിൽ പരിഷ്കരണം നടപ്പിലാക്കിയതിനു ശേഷം പട്ടണത്തിലെ ഗതാഗതക്കുരുക്കും സുഗമമായ വാഹനഗതാഗതത്തിനുള്ള സാധ്യതയും പരിശോധിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് ഒ എസ് അംബിക എം എൽ എ അറിയിച്ചു. യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻപിള്ള, ചിറയിൻകീഴ് തഹസിൽദാർ ജോൺസൻ,ആർ.ടി. ഒ. ബിജു മോൻ,ട്രാഫിക് എസ്. ഐ ശ്രീകുമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ, പ്രൈവറ്റ് ബസ് ഓണർസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.കച്ചേരി നട മുതൽ ഗേൾസ് സ്കൂൾ ജംഗ്ഷൻ വരെയുള്ള ചിറയിൻകീഴ് റോഡ് നിലവിലുള്ള അവസ്ഥയിൽ തന്നെ തുടരും. കച്ചേരി നടയിൽ നിന്ന് ഗേൾസ് സ്കൂൾ ജംഗ്ഷനിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന് മുന്നിലൂടെയുള്ള റോഡ് ഉപയോഗിക്കുകയും, ഗേൾസ് സ്കൂൾ ജംഗ്ഷൻ വീരളം ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും കച്ചേരിനടിയിലേക്കുള്ള വാഹനങ്ങൾക്ക് ചിറയിൻകീഴ് റോഡ് ഉപയോഗിക്കുകയും ചെയ്യാം എന്ന തരത്തിലുള്ള നിലവിലെ ക്രമികരണം അതുപോലെ നിലനിർത്തി കൊണ്ടാണ് ട്രാഫിക് പരിഷ്ക്കാരമേർപ്പെടുത്താൻ യോഗത്തിൽ ധാരണയായത്.ഈ ട്രാഫിക് പരിഷ്കരണം വിജയകരമായി നടപ്പിലാക്കുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണത്തോട് എല്ലാ നല്ലവരായ നാട്ടുകാരും ആത്മാർത്ഥമായി സഹകരിക്കണമെന്നും നിങ്ങൾ ഏവരുടെയും പിന്തുണയും ഉണ്ടാകണമെന്നും ഒ.എസ് അംബിക എം. എൽ.എ. വാർത്ത കുറുപ്പിൽ അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...