ഡോ:കെ.ആർ.നാരായണൻ ഗ്ലോബൽ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠാ പുരസ്കാരം- മികവ് 2022 ഡോ:കെ.ആർ.നാരായണൻ അനുസ്മരണ സമ്മേളനവും,പുരസ്കാര വിതരണവും, കവിയരങ്ങും, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരവും INTUC ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ: വി.എസ്. അജിത് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ ആറ്റിങ്ങൽ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയപ്രകാശ് കെ. വി. സ്വാഗതം നേർന്നു.

ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ശ്രീകണ്ഠൻ.എ.എസ്. ഭക്ഷ്യ കിറ്റ് വിതരണവും, ഡോ: ശബരിനാഥ് രാധാകൃഷ്ണൻ നെയ്യാറ്റിൻകര ചികിത്സാ സഹായ വിതരണവും, അധ്യാപക സംഘടനാ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജെ.ശശി സ്വതന്ത്ര യൂട്യൂബ് ചാനലായ ജനതാ ന്യൂസ് ചാനലിന്റെ ലോഗോ പ്രകാശനവും ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. മാറനല്ലൂർ ഗോപകുമാർ നന്ദി അറിയിച്ചു