Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘കേരളത്തിൽ 56% മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മലയാളം വായിക്കാനറിയില്ല’

ന്യൂഡൽഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ 104 സ്കൂളുകളിലായി 1,061 വിദ്യാർത്ഥികളിലാണ് സർവേ നടത്തിയത്.അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ‘നിപുൺ മിഷന്റെ’ ഭാഗമായി എൻസിഇആർടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സർവേ നടത്തിയത്.

കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് ശരാശരിക്ക് മുകളിൽ മലയാളത്തിൽ പ്രാവീണ്യമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അബദ്ധം ചെയ്യാതെ ഒരു മിനിറ്റിൽ അമ്പത്തിയൊന്നോ അതിലധികമോ വാക്കുകൾ വായിക്കാനും അർത്ഥം മനസ്സിലാക്കാനും അവർക്ക് കഴിയും. ഏകദേശം 28 ശതമാനം വിദ്യാർത്ഥികളും ശരാശരിയോട് അടുത്ത് പ്രാവീണ്യമുള്ളവരാണ്. ഒരു മിനിറ്റിൽ 28 മുതൽ 50 വരെ വാക്കുകൾ കൃത്യമായി വായിക്കാനും മനസ്സിലാക്കാനും അവർക്ക് കഴിയും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...