Tuesday, October 3, 2023

കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം:   കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാറിൽ ബൈക്ക് ഉരസിയെന്ന പേരിൽ മദ്യപസംഘം ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

Vismaya News Live Tv

Latest Articles