സ്വർണ വിലയിൽ ഇടിവ്. 35 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4640 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 37120 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 3,835 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല.തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ വരെ 22 കാരറ്റ് സ്വർണം ഗ്രാമിന് 4675 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയായിരുന്നു.

You must be logged in to post a comment Login