Connect with us

Hi, what are you looking for?

KERALA NEWS

ഹിന്ദുമത വിശ്വാസത്തെ അധിക്ഷേപിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടെ നടൻ ഹിന്ദു വിശ്വാസത്തെ അപമാനിച്ചുവെന്നാണ് ആരോപണം.

വർഷങ്ങൾക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് പരിപാടിയിൽ താരം നടത്തിയ പരാമർശമാണ് സംഘപരിവാർ പ്രൊഫൈലുകൾ വിവാദമാക്കിയിരിക്കുന്നത്. കൈയ്യിൽ ചരട് കെട്ടുന്നത് മോശമാണെന്നും ശബരിമലയിലെ ശരംകുത്തിയാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.

പരാമർശം ഹൈന്ദവ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണ്. അതിനാൽ ഐപിസി 295 എ പ്രകാരം സുരാജിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...