Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിദേശ മലയാളിയായ കാമുകനൊപ്പം താമസിക്കുവാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

വിദേശ മലയാളിയായ കാമുകനൊപ്പം താമസിക്കുവാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.കാമുകനൊപ്പം താമസിക്കുന്നതിനാണ് പഞ്ചായത്ത് അംഗം കൂടിയായ യുവതി ഭര്‍ത്താവിനെ കുടുക്കാന്‍ വാഹത്തില്‍ എംഡിഎംഎ വച്ചത്.

സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന വ്യക്തിയാണ് നോബിള്‍. തിരുവനന്തപുരം കഴക്കൂട്ടം പുത്തന്‍തോപ്പ് ലൗലാന്‍ഡ് വീട്ടില്‍ നോബിള്‍ നോര്‍ബര്‍ട്ടിനെയാണ്(25) അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ എം.ഡി.എം.എ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂലായ് 25-ന് ഇയാളെ പിടികൂടിയിരുന്നു.

ഇവിടെ നിന്നാണ് കാറില്‍ മയക്കുമരുന്ന് വച്ച കേസില്‍ ഇയാളെ വണ്ടന്‍മേട് എസ്.എച്ച്‌.ഒ. വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.നോബിള്‍ പ്രതികളില്‍ നിന്നും പണം വാങ്ങിയ ശേഷം എം.ഡി.എം.എ. ഒളിപ്പിച്ച്‌ വയ്ക്കുകയും അതിന്റെ ലൊക്കേഷനും വീഡിയോയും കൈമാറുകയുമായിരുന്നു. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം .

അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. ആണ് പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ ഒഴിവാക്കുന്നതിനായി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ ഭാര്യ സൗമ്യയാണ് വാഹനത്തില്‍ മയക്കുമരുന്ന് വച്ചതെന്ന് തെളിഞ്ഞത്. സൗമ്യയ്ക്ക് പുറമെ കാമുകന്‍ വിനോദ് രാജേന്ദ്രനും കൂട്ടാളികളും കൃത്യത്തില്‍ പങ്കാളികളായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ജൂൺ 11 ചൊവ്വാഴ്ച) നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും...