Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഹരിപ്പാട് കെ.വി ജെട്ടി ജംഗ്ഷന് വടക്ക് ദേശീയപാതയിലാണ് അപകടമുണ്ടായത്.

കിഴക്കുഭാഗത്ത് നിന്ന് ബൈക്കിൽ വന്ന സന്തോഷ് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷിനെ എ.ഡി.ജി.പിയുടെ വാഹനത്തിൽ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  

സന്തോഷിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.  എ.ഡി.ജി.പി മനോജ് എബ്രഹാമിനൊപ്പം ഐ.ജി പ്രകാശും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിന് ശേഷം എ.ഡി.ജി.പി ഈ വാഹനത്തിൽ എറണാകുളത്തേക്കുള്ള യാത്ര തുടർന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...