Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ പുനഃസ്ഥാപിച്ച് ജലം ഒഴുകുന്നത് നിയന്ത്രിക്കാൻ കഴിയൂ. 10 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്ന് ദുരൈ മുരുകൻ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഡാമിന്‍റെ മൂന്ന് ഷട്ടറുകളിൽ ഒന്നാണ് തകരാറിലായത്. ഷട്ടറിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പറഞ്ഞത്. പരിശോധനയിൽ വെള്ളം അപകടകരമാം വിധം പുഴയിലേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടു.

ആദിവാസി മേഖലകളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചതായി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു. ഏകദേശം 20,000 ക്യുസെക്സ് വെള്ളമാണ് തുടർച്ചയായി പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതേതുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി. തൃശൂർ വൈൽഡ് ലൈഫ് വാർഡൻ, ചിറ്റൂർ തഹസിൽദാർ എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...