Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സി.പി.എം. തീകൊണ്ട് തല ചൊറിയുകയാണെന്ന് കെ. സുധാകരൻ

കൊച്ചി: എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സി.പി.എം തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്രമണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് പോലീസ് നൽകിയെന്ന് കെ സുധാകരൻ ആരോപിച്ചു. പിന്നീട് പ്രവർത്തകനെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും സമാനമായ രീതിയിൽ ചോക്ലേറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം 11.30 നാണ് ജിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 436 വകുപ്പ് എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെന്‍റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ വാങ്ങിയത് എവിടെ നിന്ന് ആണ് എന്ന് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...