Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിജയിയുടെ പാൻ ഇന്ത്യൻ ചിത്രം, ബജറ്റ് 300 കോടി

തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലി. ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രമായ ‘ജവാനാ’ണ് ഇപ്പോള്‍ അറ്റ്‍ലീ സംവിധാനം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അറ്റ്ലി വിജയിയുമായി വീണ്ടും ഒന്നിക്കുമെന്നാണ്.

300 കോടി ബജറ്റിൽ തെനണ്ടല്‍ ഫിലിംസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. വിജയ് ‘വരിശ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മഹേഷ് ബാബു നായകനായ ‘മഹർഷി’യിലൂടെ 2019 ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരിശ്’. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്. വിജയ്, രശ്മിക മന്ദാന എന്നിവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച ഈ പ്രോജക്റ്റ് വിജയിയുടെ 66-ാമത്തെ ചിത്രമാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...