Connect with us

Hi, what are you looking for?

ENTERTAINMENT

ഇന്ത്യൻ താരം താനിയ ഭാട്യയെ ലണ്ടനില്‍ കൊള്ളയടിച്ചു

ലണ്ടന്‍: ലണ്ടനിൽ ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി ഇന്ത്യൻ ക്രിക്കറ്റ് താരം താനിയ ഭാട്യ. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു താനിയ. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ലണ്ടനിൽ കൊള്ളയടിക്കപ്പെട്ടതിൽ അങ്ങേയറ്റം നിരാശയും ഞെട്ടലും തോന്നുന്നു. ഞാൻ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടല്‍മുറിയിലെത്തിയ ഒരാള്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. ബാഗിൽ പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” താനിയ ട്വീറ്റ് ചെയ്തു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

NEWS

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. വൈദ്യുതി ലൈനില്‍ തട്ടിയതിന് പിന്നാലെ...