Connect with us

Hi, what are you looking for?

KERALA NEWS

റോഡ് പരിശോധനാ റിപ്പോർട്ട് ഇനി ഓഫീസിലിരുന്ന് തയാറാക്കേണ്ട: മുഹമ്മദ് റിയാസ്

കൊല്ലം: ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധന നടത്താൻ ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങണം. പുതിയ റോഡ് നിർമ്മാണത്തിന് ശേഷം കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കാൻ ജലവിഭവ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

കുണ്ടറ-കൊട്ടിയം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കൊല്ലത്തെത്തി. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയുടെ മെല്ലെപ്പോക്കിലുള്ള അതൃപ്തി മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ ഒച്ചിന്‍റെ വേഗതയിൽ ആകരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

കുടിവെള്ള പദ്ധതികൾക്കായി പുതിയ റോഡുകൾ പൊളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ജലവിഭവ മന്ത്രിയുമായി ചർച്ച തുടരും. നൻകടവ് കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. കുണ്ടറയിൽ തകർന്ന റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എംഎൽഎ പിസി വിഷ്ണുനാഥുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. 16 കോടി രൂപ ചെലവഴിച്ചാണ് കുണ്ടറ-കൊട്ടിയം റോഡ് നിർമ്മിക്കുന്നത്.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...