Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് പാക്കപ്പ്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ഷൂട്ടിംഗിന് ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിയോടെ ചിത്രീകരണം പൂർത്തിയായതായി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. 65 ദിവസമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് നീണ്ടത്. ആർ.ഡി ഇലുമിനേഷൻസ് ആണ് ഈ വൻ ബജറ്റ് ചിത്രം നിർമിക്കുന്നത്.

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി അറുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ തുടങ്ങി 56 ലധികം ലൊക്കേഷനുകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ഓപ്പറേഷൻ ജാവ ഫെയിം ഫൈസ് സിദ്ദീഖാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...