Sunday, September 24, 2023

ദേശീയ പുരസ്‌കാര വേദിയിൽ മനം കവർന്ന് സൂര്യയും ജ്യോതികയും

ദേശീയ ചലച്ചിത്ര പുരസ്കാരം നേടി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഇതേ സിനിമയിലൂടെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് സുധ കൊങ്കര നേടി. ചിത്രത്തിന്‍റെ നിർമ്മാതാവ് എന്ന നിലയിലാണ് ജ്യോതിക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമ്മിച്ചത്.

പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ജി.വി. പ്രകാശ് മികച്ച പശ്ചാത്തല സംഗീതവും സുധ കൊങ്ങര, ശാലിനി ഉഷ നായർ എന്നിവർ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടി.

Related Articles

Latest Articles