Connect with us

Hi, what are you looking for?

KERALA NEWS

ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക ജൂനിയർ ചാമ്പ്യൻ അഭിജിത് രാജൻ, ദേശീയ ചാമ്പ്യൻ വിദ്യാ ദാസ് എന്നിവർ സ്വർണം നേടി.

ആർട്ടിസ്റ്റിക് സിംഗിൾ ഫ്രീ സ്കേറ്റിംഗിൽ ആലുവ എം.ഇ.എസ് 146.9 പോയിന്‍റ് നേടി. കോളേജിലെ മൂന്നാം വർഷ B.Com വിദ്യാർത്ഥിയായ അഭിജിത്തിനാണ് സ്വർണം ലഭിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വിദ്യയാണ് സ്കേറ്റ് ബോർഡിംഗ് പാർക്കിൽ സ്വർണം നേടിയത്. സ്കേറ്റ്ബോർഡ് പാർക്കിൽ കേരളം ഒരു വെങ്കല മെഡൽ കൂടി നേടി. വിനീഷിന്‍റെ വകയായിരുന്നു അത്.

അത്ലറ്റിക്സിൽ നിന്നാണ് വെള്ളി മെഡൽ ലഭിച്ചത്. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ അരുൺ എബി വെള്ളി മെഡൽ നേടി. സർവീസസ് ടീമിൽ ഇടം നേടാൻ കഴിയാതെ അവസാന നിമിഷം കേരളത്തിന്റെ കുപ്പായമണിഞ്ഞ അരുൺ 16.08 മീറ്റർ ചാടി വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഖിൽ കുമാറിന് നാലാം ചാട്ടത്തിനിടെ പരിക്കേറ്റതാണ് കേരളത്തിന് തിരിച്ചടിയായത്.

ഫെൻസിംഗിൽ കേരളം ആദ്യ മെഡൽ നേടി. വനിതാ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി. സെമിഫൈനലിൽ ഫെൻസിങ്ങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യൻ ഭവാനി ദേവിയോടാണ് ജോസ്ന പരാജയപ്പെട്ടത്. സ്കോർ: 5-15.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

NEWS

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. വൈദ്യുതി ലൈനില്‍ തട്ടിയതിന് പിന്നാലെ...