Sunday, September 24, 2023

2022-23 ഐ.എസ്.എല്‍ സീസണിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ ഇത്തവണയും ടീമിനൊപ്പമുണ്ട്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ആരാധകര്‍ വീണ്ടും ഗാലറിയിലേക്ക് എത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു.

ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുലിനും സഹലിനും പുറമെ ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിപിൻ മോഹനൻ എന്നിവരാണ് ടീമിലെ മറ്റ് മലയാളികൾ.

ഒക്ടോബർ ഏഴിന് വൈകീട്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ എഫ്‌.സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.

Related Articles

Latest Articles