Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ

കണ്ണൂർ: നോർത്ത് പൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് വധശ്രമത്തിന് കേസെടുത്ത് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അമ്മ ജാനുവിനെ നിഖിൽ രാജ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയ ശേഷമാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്.

ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിലപാട്. എന്നാൽ, നിഖിൽ രാജ് എല്ലാ അയൽവാസികൾക്കും ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.  

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...