Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗവർണർക്കെതിരെ പ്രതികരിച്ച് മന്ത്രി കെ രാജൻ  

തിരുവനന്തപുരം: സർക്കാരിനെതിരെ പോർവിളിച്ച് മുന്നോട്ട് പോകുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മന്ത്രിമാർ. അതിരുകടന്ന് പോകരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ ഗവർണർക്ക് മുന്നറിയിപ്പ് നൽകി. തങ്ങൾ ഭരണഘടനയ്ക്ക് താഴെയാണെന്ന് എല്ലാവരും മനസിലാക്കണമെന്നും പ്രവർത്തിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ പേരിലാണ് ഗവർണറെ ആദരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി തരംതാഴ്ത്താൻ ശ്രമിക്കരുത്. സർവകലാശാലകളിൽ നിയമസഭയ്ക്കും സർക്കാരിനും അവകാശമില്ലെന്ന് എങ്ങനെ പറയുന്നുവെന്ന ചോദ്യം ഉന്നയിച്ച മന്ത്രി സർവകലാശാല നിയമങ്ങൾ പാസാക്കിയത് നിയമസഭയാണെന്ന് ഓർമ്മിപ്പിച്ചു.

ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം മാധ്യമങ്ങളിലൂടെ നടത്തരുതെന്ന് വ്യവസായ മന്ത്രി പി രാജീവും പറഞ്ഞു. ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിച്ച നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് രാജീവിന്‍റെ പ്രതികരണം.

നേരത്തെ മന്ത്രി രാജീവിന്‍റെ പ്രതികരണത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി എങ്ങനെ പറയുമെന്ന് ചോദിച്ച ഗവർണർ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു. മന്ത്രിയുടെ പ്രവർത്തനം ഗവർണർ പരിശോധിക്കണം. താനാണ് മന്ത്രിമാരെ നിയമിച്ചത്. ഭരണഘടന ലംഘിക്കപ്പെട്ടാൽ ഇടപെടാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...