Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘റോക്കട്രി’യുടെ വിജയാഘോഷം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താൻ നിര്‍മ്മാതാവ്

കൊച്ചി: തിയേറ്ററില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടും ചർച്ചാവിഷയമാവുകയും ചെയ്ത റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്‍റെ വിജയം വ്യത്യസ്തമായി ആഘോഷിക്കാൻ നിർമ്മാതാവ് വർഗീസ് മൂലൻ. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. നിർമ്മാതാവും വ്യവസായിയുമായ വർഗീസ് മൂലൻ ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 18 വയസ്സിന് താഴെയുള്ള 60 നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്.

വർഗീസ് മൂലൻസ് ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായാണ് 18 വയസ്സിന് താഴെയുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ഒക്ടോബർ 30ന് രാവിലെ 9.30ന് അങ്കമാലി ടിബി ജംഗ്ഷനിലെ സി.എസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും. റോക്കട്രി എന്ന ചിത്രത്തിൽ നമ്പി നാരായണനായി വേഷമിട്ട നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, റോജി ജോൺ എം.എൽ.എ എന്നിവർ പങ്കെടുക്കും.

ടച്ച് എ ഹാർട്ട് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് വർഗീസ് മൂലൻസ് ഫൗണ്ടേഷൻ ഇതുവരെ 201 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...