Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘ഡബിൾ മോഹനൻ’ എന്ന ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജ് എത്തുന്നു

പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപന വേള മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഡബിൾ മോഹനൻ’ എന്ന ചന്ദനക്കടത്തുകാരന്‍റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനു ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. നടി പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും അനു മോഹൻ, കോട്ടയം രമേശ്, രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. 

‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ ചിത്രമാണ്. ചന്ദനമരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം പറയുന്നത്. ജി.ആർ. ഇന്ദുഗോപന്‍റെ ‘വിലായത്ത് ബുദ്ധ’ എന്ന ഹ്രസ്വനോവൽ അതേ പേരിലുള്ള സിനിമയാക്കുകയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...