Sunday, September 24, 2023

പ്രതീക്ഷയുയർത്തി ട്രെയ്‌ലർ; ‘കുമാരി’ ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും.

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലർ പുറത്ത്. സസ്പെൻസ് നിറച്ച ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെട്ടുകഥകളുടെയും വിശ്വാസങ്ങളുടെയും കഥയാണെന്നും സൂചനകളുണ്ട്. ചിത്രം ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും. ഐശ്വര്യ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയവരുടെ ​ഗംഭീര പ്രകടനം തന്നെ ചിത്രം നൽകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നു. 

കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് കുമാരി പറയുന്നത്. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

അതേസമയം, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ് ചിത്രം. ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു തിയറ്ററുകളില്‍ എത്തിയത്.

Related Articles

Latest Articles