Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തുറന്ന പോരിനുറച്ച് എൽഡിഎഫ്; 15ന് ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ പ്രതിഷേധം

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നവംബർ 15ന് രാജ്ഭവന് മുന്നിൽ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി രണ്ടിന് വിപുലമായ കൺവെൻഷൻ തിരുവനന്തപുരത്ത് നടക്കും. വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ധർ, അക്കാദമിക് കമ്മ്യൂണിറ്റി പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ ജില്ലാ കൺവെൻഷനുകളും 10ന് മുമ്പ് നടക്കും. 12ന് മുമ്പ് ക്യാമ്പസ് തല കൺവെൻഷനുകളും സംഘടിപ്പിക്കും. ചാൻസലർ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും മുന്നണി യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

ഗവർണറുടെ നടപടികൾ നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയാത്തവർ സർവകലാശാലകളെ തകർക്കാൻ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവർണർ സ്വയം ആർഎസ്എസ് അനുഭാവിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതിയല്ലേ എന്ന ചോദ്യത്തിന് കേസ് അവസാനിച്ചിട്ടില്ലെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...