Vismaya News
Connect with us

Hi, what are you looking for?

NATIONAL

12 വയസുകാരിയെ വെട്ടി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഓടയില്‍ തള്ളി; നാല് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഗുംല സ്വദേശിയായ ശാലു ടോപ്നോയാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ആറ് കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച നിലയിലായിരുന്നു. തുടര്‍ന്ന് അഴുക്കുചാലില്‍ സംസ്‌കരിക്കുകയായിരുന്നു. ബാലവേല ചെയ്തിരുന്ന കുട്ടി, അവളുടെ കൂലി ചോദിച്ചെന്നാരോപിച്ചാണ് 26-കാരനായ ടോപ്നോ കൊലപാതകം നടത്തിയത്.

പൊലീസ് ദീര്‍ഘ നാളായി ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു. കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ഇയാളെ കണ്ടെത്താന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് മാസമായി രഹസ്യമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...