Vismaya News
Connect with us

Hi, what are you looking for?

TECH

അക്കൗണ്ടുകൾക്ക്  ‘ഗ്രേ ഒഫീഷ്യല്‍ ബാഡ്ജ്’;  പുതിയ ഫീച്ചറുമായി ട്വിറ്റര്‍

ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ ഒരു പാട് പരിഷ്‌കാരങ്ങള്‍ക്കാണ് തുടക്കമിട്ടത്.ഇതിന്റെ തുടര്‍ച്ചയായി ഒഫീഷ്യല്‍ ലേബല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. ശരിയായ അക്കൗണ്ടുകള്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ഉപയോക്താവിനെ സഹായിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

തെരഞ്ഞെടുക്കപ്പെട്ട വേരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് േ്രഗ ഒഫീഷ്യല്‍ ബാഡ്ജ് നല്‍കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്ബനികള്‍, മീഡിയ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഒഫീഷ്യല്‍ ലേബല്‍ നല്‍കാനാണ് പദ്ധതിയിടുന്നത്.

മുന്‍പ് വേരിഫൈഡ്് ആയിട്ടുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഒഫീഷ്യല്‍ ലേബല്‍ ലഭിക്കില്ല. കൂടാതെ പണം മുടക്കി ഒഫീഷ്യല്‍ ലേബല്‍ വാങ്ങാനും സാധിക്കില്ല. നിലവില്‍ ബ്ല്യൂ ടിക്കിന് പണം ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്ബനികള്‍, ബിസിനസ് പാര്‍ട്ട്‌ണേഴ്‌സ്, മീഡിയാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഒഫീഷ്യല്‍ ലേബല്‍ ലഭിക്കുക എന്ന് എക്‌സിക്യൂട്ടീവ് എസ്തര്‍ ക്രോഫോര്‍ഡ് ട്വീറ്റ് ചെയ്തു.വിവിധ അക്കൗണ്ടുകളെ വേര്‍തിരിച്ച്‌ കാണുന്നതിന് വേണ്ടിയുള്ള വഴികളെ കുറിച്ച്‌ ആലോചിച്ച്‌ വരികയാണ്. ട്വിറ്റര്‍ ബ്ല്യൂ ടിക്ക് ഐഡി വെരിഫിക്കേഷനില്‍ ഉള്‍പ്പെടില്ല. വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് ബ്ല്യൂ ടിക്ക് ലഭിക്കുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...