Tuesday, October 3, 2023

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെ ഒൻപത് വിക്കറ്റിന്റെ വമ്പൻ വിജയം നേടി കേരളം

ബെംഗ്‌ളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെ ഒൻപത് വിക്കറ്റിന്റെ വമ്പൻ വിജയം നേടി കേരളം. 28 പന്തുകളിൽ 77 റൺസടിച്ച രോഹൻ എസ്.കുന്നുമ്മലിന്റെ പ്രകടനമാണ് കേരളത്തെ വൻ വിജയത്തിലേക്ക് എത്തിച്ചത് ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അരുണാചൽ 29.3 ഓവറിൽ 102 റൺസിന് ആൾഔട്ടായപ്പോൾ കേരളം 10.3 ഓവറിൽതന്നെ ഒരു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തി. 96 പന്തുകൾ നേരിട്ട് 59 റൺസെടുത്ത അംരേഷ് രോഹിതാണ് അരുണാചലിന്റെ ടോപ് സ്‌കോറർ.

അരുണാചലിന്റെ മറ്റു ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല.കേരളത്തിനായി എൻ. ബേസിൽ നാലു വിക്കറ്റും സിജോമോൻ ജോസഫ് മൂന്നു വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ 13 ഫോറുകളും മൂന്ന് സിക്‌സുമാണ് രോഹൻ പറത്തിയത്. ഓപ്പണർ പി. രാഹുൽ 30 പന്തിൽ 26 റൺസെടുത്തു പുറത്തായി. വത്സൽ ഗോവിന്ദ് പുറത്താകാതെനിന്നു.ഹരിയാനയ്‌ക്കെതിരായ കേരളത്തിന്റെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. 15ന് ഗോവയുമായാണ് കേരളത്തിന്റെ അടുത്ത പോരാട്ടം.

Vismaya News Live Tv

Latest Articles