Connect with us

Hi, what are you looking for?

LOCAL NEWS

സ്പെഷൽ ബഡ്സ് സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ

വ​ർ​ക്ക​ല: ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് ആ​ൻ​ഡ് ബി.​ആ​ർ.​സി സ്പെ​ഷ​ൽ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. അ​ധ്യാ​പി​ക​യെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ളും സ്കൂ​ൾ പി.​ടി.​എ​യും ത​മ്മി​ലെ ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം.നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യെ വീ​ണ്ടും നി​യ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണം. മു​മ്പ്​ ഇ​വി​ടെ ജോ​ലി​നോ​ക്കി​യി​രു​ന്ന അ​ധ്യാ​പി​ക​​​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പി.​ടി.​എ. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​വും ക്ലാ​സും മു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷി​താ​ക്ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ആ​ർ. ലി​നീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക അ​വ​ധി​യി​ൽ പോ​യ​തു കാ​ര​ണം പ​ക​രം​വ​ന്ന അ​ധ്യാ​പി​ക​ക്കാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്ത​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല നേ​ര​ത്തേ ഒ​രു കു​ട്ടി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സ്നേ​ഹി​ത​യി​ലെ കൗ​ൺ​സി​ല​ർ​മാ​ർ വ​ഴി പു​തു​താ​യെ​ത്തി​യ അ​ധ്യാ​പി​ക ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന്​ ക​ല്ല​മ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വി​ദ്യാ​ർ​ഥി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം മു​മ്പു​ണ്ടാ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും അ​വ​​രെ വീ​ണ്ടും നി​യ​മി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് പ​രാ​തി​യും ന​ൽ​കി.എ​ന്നാ​ൽ, അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ അ​ധ്യാ​പി​ക​യെ പ​ഞ്ചാ​യ​ത്ത് തി​രി​ച്ചെ​ടു​ക്കു​ക​യും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​ക്ക്​ ജോ​ലി ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഇ​താ​ണ് പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ട് ര​ക്ഷി​താ​ക്ക​ൾ സ്വീ​ക​രി​ച്ച​ത്.നി​ല​വി​ൽ സ്കൂ​ളി​ൽ 18 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഒ​രു അ​ധ്യാ​പി​ക​യെ​ക്കൂ​ടി ഇ​വി​ടെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പി.​ടി.​എ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ഇ​തി​നി​ടെ മാ​റ്റി​യ അ​ധ്യാ​പി​ക​യെ തി​രി​കെ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ, വി. ​ജോ​യി എം.​എ​ൽ.​എ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പി.​ടി.​എ പ്ര​സി​ഡ​ന്റ് ന​ട​യ​റ ജ​ബ്ബാ​ർ പ​രാ​തി ന​ൽ​കി.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...