Vismaya News
Connect with us

Hi, what are you looking for?

TECH

‘കമ്മ്യൂണിറ്റി’ ഫീച്ചര്‍ ഉപയോഗിക്കാന്‍ അറിയാമോ? വാട്ട്സ്ആപ്പിലെ..

വാട്ട്സ്ആപ്പ്  അവതരിപ്പിച്ച ഏറ്റവും വലിയ  ഫീച്ചർ അപ്‌ഡേറ്റുകളിലൊന്നാണ് വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റികൾ.  വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികൾ, ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നുണ്ട്. പ്രധാന വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ ഒരു പ്രത്യേക ടാബായി തന്നെ കമ്യൂണിറ്റി ഫീച്ചര്‍ നിങ്ങള്‍ക്ക് കാണാം. സെർച്ച് ബട്ടണിന്‍റെ ഇടതുവശത്ത് മുകളിലെ ബാറിൽ  ക്യാമറ ടാബ് മാറ്റി വച്ചിട്ടുണ്ട് വാട്ട്സ്ആപ്പ്. 

ഒരു വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ, ഉപയോക്താക്കൾ കമ്മ്യൂണിറ്റി ടാബിൽ ക്ലിക്കുചെയ്‌ത് ‘create whatsapp community’ ബട്ടണിൽ ടാപ്പുചെയ്യുക. നിങ്ങളുടെ കമ്മ്യൂണിറ്റിക്കായി ഒരു പ്രൊഫൈൽ ചിത്രത്തോടൊപ്പം ഒരു പേരും വിവരണവും നൽകുക. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ കമ്മ്യൂണിറ്റി വിൻഡോ ലഭിക്കും.

നിങ്ങൾക്ക് ഇപ്പോൾ ഇവിടെ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയോ നിലവിലുള്ളവ ചേർക്കുകയോ ചെയ്യാം. രണ്ടിനും പ്രത്യേക ബട്ടണ്‍ ഉണ്ടായിരിക്കും. നിങ്ങൾ നിലവിലുള്ള ഗ്രൂപ്പുകൾ ചേർക്കുകയാണെങ്കിൽ, നിങ്ങൾ ആ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരിക്കണം. ചുവടെയുള്ള ഗ്രൂപ്പുകളുടെ പട്ടികയിൽ, നിങ്ങൾ അഡ്മിനായ എല്ലാ ഗ്രൂപ്പും കാണാം. ഇതാണ് അനൗൺസ്‌മെന്റ് ഗ്രൂപ്പ്.

നിങ്ങൾ പൂർത്തിയാക്കി നിങ്ങളുടെ കമ്മ്യൂണിറ്റി തയ്യാറായിക്കഴിഞ്ഞാൽ താഴെ വലതുവശത്തുള്ള ടിക്ക് മാർക്കിൽ ടാപ്പ് ചെയ്യുക. നിങ്ങൾ ഒരു കമ്മ്യൂണിറ്റിയിൽ നിലവിലുള്ളതോ പുതിയതോ ആയ ഗ്രൂപ്പുകൾ ചേർക്കുമ്പോൾ, എല്ലാ അംഗങ്ങളും ആ കമ്മ്യൂണിറ്റിയുടെ അനൗൺസ്‌മെന്റ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെടും.

ഒരു കമ്മ്യൂണിറ്റിയുടെ അഡ്മിൻ എന്ന നിലയിൽ, ഉപയോക്താക്കൾക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ വ്യക്തിഗത ഗ്രൂപ്പുകളിലേക്കും അനൗൺസ്‌മെന്റ് ഗ്രൂപ്പ് സന്ദേശങ്ങൾ വഴി അയയ്ക്കാൻ കഴിയും. അനൗൺസ്‌മെന്റ് ഗ്രൂപ്പില്‍ അയയ്‌ക്കുന്ന ഇത് സന്ദേശവും കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും അതിലൂടെ എല്ലാ അംഗങ്ങൾക്കും ലഭിക്കും. മീഡിയ ഫയലുകൾക്കും ഡോക്യുമെന്റുകൾക്കും വോയിസ് നോട്ടുകളും ഇത്തരത്തില്‍ അയക്കാം.

കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും.

ഒരു അഡ്‌മിൻ എന്ന നിലയിൽ, നിങ്ങൾക്ക് മറ്റ് ആളുകളെ കമ്യൂണിറ്റിയില്‍ ചേരാൻ ക്ഷണിക്കണമെങ്കിൽ കമ്മ്യൂണിറ്റിയുടെ ഒരു ലിങ്ക് പങ്കിടാനും കഴിയും. ഈ ലിങ്ക് വഴി ആര്‍ക്കും കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയും. എന്നാല്‍ ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ അംഗീകരിച്ചാല്‍ മാത്രമേ അവയെ കമ്യൂണിറ്റിയില്‍ ചേര്‍ക്കാന്‍ സാധിക്കൂ. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...