Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

80 കളിലെ താരങ്ങളുടെ കൂടിച്ചേരലിനെപ്പറ്റി നടി ലിസി

80 കളിലെ താരങ്ങളുടെ കൂടിച്ചേരലിനെപ്പറ്റി കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് നടി ലിസി. ഇത്തവണ തങ്ങളുടെ പതിനൊന്നാമത്തെ കൂടിച്ചേരലായിരുന്നുവെന്ന് നടി പറയുന്നു.

ലിസിയുടെ വാക്കുകള്‍

‘‘എൺപതുകളിലെ സുഹൃത്തുക്കൾ നവംബർ 12ന് മുംബൈയിലാണ് കണ്ടുമുട്ടിയത്. ഇത് ഞങ്ങളുടെ 11-ാമത്തെ കൂടിച്ചേരലായിരുന്നു. ഈ വർഷത്തെ പുനഃസമാഗമത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ ബോളിവുഡ് സുഹൃത്തുക്കളായ പൂനം ധില്ലനും ജാക്കി ഷ്റോഫുമാണ്!

ഹൃദ്യമായ ഒത്തുചേരലുകളിൽ ഒന്നായിരുന്നു ഇത്തവണത്തേത്. ടീന അംബാനി, അനിൽ കപൂർ, മീനാക്ഷി ശേഷാദ്രി, പത്മിനി കോലാപുരി, വിദ്യാ ബാലൻ എന്നിവരും ആദ്യമായി ഞങ്ങളുടെ ഭാഗമായി.

കൂടിച്ചേരൽ എല്ലാവർക്കും ആനന്ദം പകരുന്നതായിരുന്നു. സുഹാസിനി മണിരത്‌നവുമായി 13 വർഷം മുമ്പ് ഞാൻ പങ്കുവച്ച ആശയമായിരുന്നു ഇത്.

ഈ കാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ സമ്മേളനമായി അതു വളർത്തി. ഇത് ആരംഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ഞങ്ങൾ എല്ലാവരും വിട പറഞ്ഞു, അടുത്ത വർഷം കാണാമെന്ന ഉറപ്പോടെ. പുതിയ വേഷങ്ങളും പുതിയ വേദിയും!! കാത്തിരിക്കാൻ വയ്യ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...