Vismaya News
Connect with us

Hi, what are you looking for?

NATIONAL

രാജ്യത്ത് വായുമലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോര്‍ട്ട്


പട്‌ന:രാജ്യത്ത് വായുമലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മോതിഹാരി, സിവാന്‍, ദര്‍ഭംഗ തുടങ്ങിയ നഗരങ്ങളില്‍ വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലായിരുന്നു. ഇവിടങ്ങളില്‍ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 419, 417, 404 എന്നിങ്ങനെ ആയിരുന്നു.

വായുഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാകപ്പെടുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വായുഗുണനിലവാരം മോശം നിലവാരത്തില്‍ തുടര്‍ന്നത്.

സംസ്ഥാനത്തെ മറ്റ് പതിനൊന്ന് ഇടങ്ങളില്‍ വായുഗുണനിലവാര സൂചിക വളരെ മോശം (very poor) വിഭാഗത്തിലുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായുഗുണനിലവാരം മോശം നിലവാരത്തില്‍ തുടരുന്നതിന് പിന്നിലെ കാരണമെന്നാണ്‌ കണക്കാക്കപ്പെടുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...