Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

കജോള്‍ നായികയാകുന്ന രേവതി ചിത്രം, അതിഥിവേഷത്തില്‍ ആമിർ ഖാന്‍; ട്രെയിലര്‍ പുറത്ത്

കജോളിനെ കേന്ദ്രകഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു രോഗിയായ മകനും അവനെ ജീവനോളം സ്നേഹിക്കുന്ന അമ്മയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹം, അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, അവരുടെ അതിജീവനം എന്നിവയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കജോൾ അമ്മയായും വിശാൽ ജെത്വ മകന്‍റെ വേഷത്തിലും എത്തുന്നു.

ട്രെയിലറിന്‍റെ അവസാനം അതിഥി വേഷത്തിൽ എത്തുന്ന ആമിർ ഖാനാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം. ഒരക്ഷരം പോലും മിണ്ടുന്നില്ലെങ്കിലും തന്‍റെ ആരാധകരെ ലുക്ക് കൊണ്ട് ആമിർ അത്ഭുതപ്പെടുത്തി. ആമിറും കജോളും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സലാം വെങ്കി. 2006 ൽ പുറത്തിറങ്ങിയ ഫനാ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 1997-ൽ പുറത്തിറങ്ങിയ ഇഷ്ക് ആണ് ആദ്യ ചിത്രം.

ആമിർ-കജോൾ ജോഡി സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറിയിരിക്കുകയാണ്. നിരവധി പോസ്റ്റുകളും ട്വീറ്റുകളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. ആമിറും കജോളും ഒരുമിച്ച് വരാൻ കാത്തിരിക്കുകയാണെന്നും അവരുടെ പ്രായം റിവേഴ്സ് ഗിയറിലാണെന്നും സോഷ്യൽ മീഡിയയിൽ ധാരാളം കമന്‍റുകൾ വന്നിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...