Vismaya News
Connect with us

Hi, what are you looking for?

NATIONAL

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മോദിയുടെ ഫോട്ടോകള്‍ നീക്കം ചെയ്യണം

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോകള്‍ നീക്കം ചെയ്യാനോ മറക്കാനോ നിര്‍ദേശം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ഥിച്ച്‌ എ.എ.പി.

ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായ മോദിയുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എ.എ.പി ചൂണ്ടിക്കാട്ടി.

പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയും. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ മറക്കുകയോ നീക്കം ചെയ്യുകയോ വേണം.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉടന്‍ പുറപ്പെടുവിക്കണമെന്നും എ.എ.പിയുടെ പരാതിയില്‍ പറയുന്നു.

ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. ആകെ182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 178 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ എ.എ.പി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...