ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് (Open Doors Report) അനുസരിച്ച്, രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021-22 അധ്യയന വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുത്തത് – മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ദ്ധനവ്. യു.എസില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ 21 ശതമാനത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.
വിദ്യാഭാസനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ മുന്നിലെത്തിയതിന് ന്യൂദല്‍ഹിയിലെ യു.എസ്. എംബസ്സിയിലെ പബ്ലിക് ഡിപ്ലോമസി വിഭാഗം മേധാവി ഗ്ലോറിയ ബെര്‍ബേന ഇന്ത്യയെ അഭിനന്ദിച്ചു.
