Sunday, September 24, 2023

കൊച്ചിയില്‍ കാനയില്‍ വീണ് കുഞ്ഞിന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ തുറന്ന കാനയിലേക്ക് വീണ് മൂന്ന് വയസുകാരന് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മെട്രോ സ്റ്റേഷനിൽ നിന്ന് അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി കാൽവഴുതി കാനയിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

മകൻ ഒഴുക്കുള്ള കാനയിലാണ് വീണതെന്ന് കുട്ടിയുടെ അച്ഛൻ ഹർഷകുമാർ പറഞ്ഞു. ഭാര്യ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണ് ഒഴുകിപ്പോകാഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മകനെ പുറത്തെടുത്തത്. മറ്റാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി കാനകൾ ഉടൻ മൂടണമെന്ന് ആവശ്യപ്പെട്ടു. കാനകൾ മൂടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കോർപ്പറേഷന്‍റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles