Sunday, September 24, 2023

‘പടവെട്ട്’ നവംബര്‍ 25ന് നെറ്റ്ഫ്ളിക്സില്‍ പ്രദർശനത്തിനെത്തും

നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ട് നവംബർ 25 മുതൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ജൂഡ്ലി ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലബാറിലെ മാലൂർ എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഗോവിന്ദ് വസന്തയാണ് ‘പടവെട്ട്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അരുവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ അദിതി ബാലനാണ് പടവെട്ടിലെ നായിക.

Related Articles

Latest Articles