Connect with us

Hi, what are you looking for?

KERALA NEWS

കേരളത്തിന്റെ മനസ്സറിയാന്‍ തരൂരിന്റെ മലബാര്‍ പര്യടനം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലെ ജനപ്രീതിയുടെ ബലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് തരൂർ. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ച് തരൂർ ക്യാമ്പ് അവസരമൊരുക്കും. മലബാർ ജില്ലകളിൽ ആദ്യം എത്തും. മുസ്ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാണ്. ശശി തരൂർ 20ന് കോഴിക്കോട് നിന്നാണ് പര്യടനം ആരംഭിക്കുക.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ എം.പിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് കെ.സി. അബു ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്തെത്തി.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് തരൂരിനെ ഒഴിവാക്കിയെങ്കിലും പ്രചാരണത്തിനായി സ്ഥാനാർത്ഥികളും നേതാക്കളും അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനാൽ ക്ഷണം സ്വീകരിച്ചില്ല. ഈ സമയത്താണ് അദ്ദേഹം തന്‍റെ ‘അപ്രഖ്യാപിത’ കേരള പര്യടനം ആരംഭിക്കുന്നത്. പ്രൊഫഷണലുകൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരുമായുള്ള സംവാദ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...