കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാലയം ജപ്തി ചെയ്യാൻ ഒരുങ്ങുന്നു 3000ത്തിൽ പരം വിദ്യാർത്ഥികളാണ് പെരുവഴിയിലാകുന്നത് എന്നാൽ ഈ വിവരം വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും മറച്ചുവയ്ക്കുകയാണ് സ്കൂൾ അധികൃതർ ഉള്ളതെല്ലാം വിറ്റു മക്കളുടെ വിദ്യാഭ്യാസവും ഭാവിയും മുന്നിൽകണ്ട് ഡൊണേഷനും ഉയർന്ന ഫീസ് നൽകി മക്കളെ പഠിക്കാൻ അയച്ച രക്ഷിതാക്കളിൽ പലരും ഡൊണേഷൻ തിരികെ വേണമെന്ന് ആവശ്യപ്പെടുന്നതും വിഷയം കൂടുതൽ സങ്കീർണമാക്കുന്നു.നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂൾ സാമ്പത്തികമായി തട്ടിപ്പും വെട്ടിപ്പും നടത്തുന്നതാണെങ്കിൽ, നിങ്ങളും പെടും നിങ്ങളുടെ കുട്ടികളും പെടും. കുട്ടികളുടെ ജീവിതംപെരുവഴിയിൽ ആകാൻ മറ്റെങ്ങും പോകണ്ട. നാട്ടുകാരിൽ നിന്നും ബാങ്കിൽ നിന്നും എന്ന് വേണ്ട കിട്ടാവുന്ന അടുത്തുനിന്ന് എല്ലാം കടം വാങ്ങി കുത്തുപാളയെടുത്ത ഒരു സ്കൂൾ മാനേജ്മെന്റിന്റെ നടപടി കാരണം പെടാൻ പോകുന്നത് 3000 ത്തോളം കുട്ടികൾ. കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മുന്തിയ സ്കൂളിൽ വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
വിശദമായ വാർത്ത ഉടൻ വിസ്മയ ന്യൂസിൽ