Connect with us

Hi, what are you looking for?

ENTERTAINMENT

നടൻ അബ്ബാസ് ആശുപത്രിയില്‍, കാലിന് ശസ്ത്രക്രിയ; പൂർത്തിയായതായി താരം 

സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയിൽ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇപ്പോൾ ആശുപത്രിയിലാണെന്നാണ് വിവരം.

അബ്ബാസ് തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ബാസ്. തന്‍റെ കാലിലെ ശസ്ത്രക്രിയ പൂർത്തിയായതായി അബ്ബാസ് കുറിപ്പിൽ പറയുന്നു. ആശുപത്രിയിൽ കിടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

“ആശുപത്രിയിൽ ആവുന്നത് ഏറെ ഉത്കണ്ഠാജനകമാണ്. എന്നാൽ എന്‍റെ ഭയങ്ങളെ അതിജീവിക്കാൻ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തും. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി” അബ്ബാസ് പറയുന്നു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...