Vismaya News
Connect with us

Hi, what are you looking for?

NATIONAL

നിയമസഭാ തെരഞ്ഞെടുപ്പ്: ഗുജറാത്തിൽ ഏഴ് നേതാക്കളെ സസ്‍പെൻഡ് ചെയ്ത് ബി.ജെ.പി

ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഗുജറാത്തിൽ ഏഴ് നേതാക്കളെ പുറത്താക്കി ബി.ജെ.പി. ആറുപേർ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി നാമനിർദേശ പത്രിക നൽകുകയും ഒരാൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് നടപടി.

എല്ലാവരും ഡിസംബർ ഒന്നിനാണ് മത്സരിക്കുന്നത്. അവരിൽ ഹർഷാദ് വാസവയും അരവിന്ദ് ലദാനിയും ബി.ജെ.പി യുടെ മുൻ എം.എൽ.എമാരാണ്. ഇവർ നന്ദോട്, കെശോദ് എന്നിവിടങ്ങളിലാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. സസ്‍പെൻഡ് ചെയ്യപ്പെട്ട നേതാക്കളിൽ ഒരാളായ ഛത്രസിൻഹ് ഗുഞ്ചരിയ സുരേന്ദർ നഗർ ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുത്ത പ്രതിനിധിയാണ്. ഇദ്ദേഹമാണ് ധർഗാദ്രയിൽ നിന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

വൽസാദ് ജില്ലയിലെ പർദി സീറ്റിൽ നിന്ന് മത്സരിക്കുന്ന കേതൻ പട്ടേൽ, രാജ്കോട്ട് റൂറൽ സീറ്റിൽ നിന്ന് ഭരത് ചവ്ദ, വെറവലിൽ നിന്ന് ഉദയ് ഷാ, രജുലയിൽ നിന്ന് മത്സരിക്കുന്ന കരൺ ബരയ്യ എന്നിവരെയാണ് പാർട്ടി സസ്‍പെൻഡ് ചെയ്തത്.

ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27വർഷമായി ബി.ജെ.പിയാണ് ഗുജറാത്തിൽ ഭരണത്തിലുള്ളത്. ഇത്തവണ കോൺഗ്രസും എ.എ.പിയും മത്സരത്തിനുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...